രണ്ടാം ഘട്ട ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ പൂര്‍ത്തീകരണംജില്ലാതല പ്രഖ്യാപനം ഇന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 8 September 2021

രണ്ടാം ഘട്ട ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ പൂര്‍ത്തീകരണംജില്ലാതല പ്രഖ്യാപനം ഇന്ന്ജില്ലയില്‍ രണ്ടാം ഘട്ടമായി 12 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയറിന്റെ ജില്ലാതല പ്രഖ്യാപനം ബുധനാഴ്ച (സപ്തംബര്‍ എട്ട്) പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാലുമണിക്കാണ് പരിപാടി.

പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സ്ഥാപിച്ചിട്ടുള്ളത്. പെരളശ്ശേരി, ധര്‍മ്മടം, കോളയാട്, മാലൂര്‍, കേളകം, നാറാത്ത്, കണ്ണപുരം, മുഴപ്പിലങ്ങാട്, മുണ്ടേരി, ഇരിക്കൂര്‍, പേരാവൂര്‍, ചെറുകുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 13 പഞ്ചായത്തുകളിലായിരുന്നു സോഫ്റ്റ് വെയര്‍ സ്ഥാപിച്ചത്. ഇതോടെ ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ് ഐഎല്‍ജിഎംഎസ് വഴി സേവനം ലഭിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ് വെയറുകള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാനും സിറ്റിസണ്‍ ലോഗിന്‍ വഴി  അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാക്ഷ്യപത്രങ്ങള്‍, അനുമതി പത്രങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുവാനും അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഓണ്‍ലൈനായി നിരീക്ഷിക്കാനും ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വഴി സാധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog