ഇന്ന് ലോക നദി ദിനം. നദികളും ജലാശയങ്ങളും സംരക്ഷിക്കേണ്ടതും വീണ്ടെടുക്കേണ്ടതും ജീവിവർഗത്തിന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ന് ലോക നദി ദിനം. നദികളും ജലാശയങ്ങളും സംരക്ഷിക്കേണ്ടതും വീണ്ടെടുക്കേണ്ടതും ജീവിവർഗത്തിന്റെ അതിജീവനത്തിന്  അനിവാര്യമാണ്. 
കേരളത്തിന്റെ ജൈവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധ ജലവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 

ഹരിത കേരളം മിഷന്റെ മേൽനോട്ടത്തിൽ നദി പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്മകൾ രൂപപ്പെട്ടത് മറ്റൊരു ‘കേരള-മോഡൽ’ മാതൃകയാണ്.

 അതിലൂടെ ഹരിതകേരളം മിഷൻ തിരിച്ചുപിടിച്ച പ്രധാന നദികളാണ് കുട്ടംപേരൂരാർ, കോലറയാർ, മീനച്ചിലാർ, കൊടൂരാർ, പള്ളിക്കലാർ, മീനന്തറയാർ, കാനാമ്പുഴ, കിള്ളിയാർ തുടങ്ങിയവ. 
 
നിരവധി നീർത്തട പദ്ധതികൾ ഇതേത്തുടർന്ന് വിജയകരമായി പൂർത്തീകരിക്കാൻ ഹരിതകേരളം മിഷന് കഴിഞ്ഞിട്ടുണ്ട്.  നദികള്‍ പുനരുജ്ജീവിപ്പിക്കുകയും മറ്റ് ശുചിത്വ പ്രവർത്തനങ്ങളിലൂടെയും ജലസംരക്ഷണ, ജലസംഭരണ മേഖലകളിൽ ഫലപ്രദമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ ഇനിയും നമുക്ക് സാധിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha