മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്ന് മുന്നറിയിപ്പ്; ആരോഗ്യവിദഗ്ധരുടെ യോഗം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 1 September 2021

മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്ന് മുന്നറിയിപ്പ്; ആരോഗ്യവിദഗ്ധരുടെ യോഗംകൊവിഡ് പ്രതിരോധത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന് നടക്കും.
പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതിനിടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പ്രതിദിന കൊവിഡ് ബാധിതരുടെയും ചികിത്സയില്‍ ഉള്ളവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി മുന്നോട്ട് പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളെജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.. അടച്ചിടല്‍ ഒഴിവാക്കിയുള്ള നൂതന പ്രതിരോധമാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കൊവിഡിന്റെ പുതിയ വകഭേദമായ സി.1.2 വിന്റെ ഭീഷണിയും ഉയര്‍ന്ന് കഴിഞ്ഞു. വാക്സിനെ പോലും മറികടക്കാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രാദേശിക തലത്തിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ തദ്ദേശ സ്ഥാപന മേധാവിമാരുടെ യോഗം വെള്ളിയാഴ്ച്ച നടക്കും.  ആരോഗ്യമന്ത്രിക്ക് പുറമെ തദ്ദേശ-റവന്യൂ വകുപ്പ് മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും. അതിനിടെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയതും എണ്‍പതിനോട് അടുത്ത് എത്തിയതുമായി ആറ് ജില്ലകളിലും ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധനയേ നടക്കു. വാക്സിനേഷന്‍ താരതമ്യേന കുറഞ്ഞ ജില്ലകള്‍ക്കാകും ഇനി വാക്സിന്‍ വിതരണത്തില്‍ പരിഗണന ലഭിക്കുക.  വീടുകളില്‍ കഴിയുന്ന കൊവിഡ് ബാധിതരില്‍ വാക്സിന്‍ സ്വീകരിച്ച ശേഷം കൊവിഡ് വന്നവരുടെ കണക്ക് ശേഖരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിദിന കൊവിഡ് ബാധിതരുടെയും ചികിത്സയില്‍ ഉള്ളവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി മുന്നോട്ട് പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളെജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും..അടച്ചിടല്‍ ഒഴിവാക്കിയുള്ള നൂതന പ്രതിരോധമാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog