കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ ഇതുവരെ 68 പേരുടെ സാമ്പിളുകളാണ് നെഗറ്റിവ് ആയതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
274 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ 149 പേർ ആരോഗ്യ പ്രവർത്തകരാണ്. ഏഴ് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ആർക്കും തീവ്ര രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് മന്ത്രി പറഞ്ഞു. അസ്വാഭാവിക പനിയോ ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ല. അത് നല്ല സൂചനയാണെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു