ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 6 കോടി? എടൂർ കമ്പനിനിരത്ത്,ആനപ്പന്തി റോഡ് നിർമാണം വിവാദത്തിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 18 September 2021

ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 6 കോടി? എടൂർ കമ്പനിനിരത്ത്,ആനപ്പന്തി റോഡ് നിർമാണം വിവാദത്തിൽ

മ​ല​യോ​ര​ത്തി‍െന്‍റ വി​ക​സ​ന​ത്തി​ന് വ​ഴി​തു​റ​ന്ന് എ​ടൂ​ര്‍- ക​മ്പ​നി​നി​ര​ത്ത്- ആ​ന​പ്പ​ന്തി- അങ്ങാ​ടി​ക്ക​ട​വ്- ക​ച്ചേ​രി​ക്ക​ട​വ് പാലത്തിന്‍ക​ട​വ് മ​ല​യോ​ര പാ​ത​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ചെ​ല​വി​ല്‍ സം​ശ​യം ഉ​ന്ന​യി​ച്ച്‌​ ജ​ന​കീ​യ ക​മ്മി​റ്റി രം​ഗ​ത്ത്.

21.45 കി​ലോ​മീ​റ്റ​ര്‍ റോ​ഡി‍െന്‍റ ന​വീ​ക​ര​ണ​ത്തി​നാ​യി 128.43 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന് ശ​രാ​ശ​രി ആ​റു കോ​ടി​യി​ല്‍ അ​ധി​കം വ​രും. റോ​ഡി​ന് പു​തു​താ​യി സ്ഥ​ലം​പോ​ലും ഏ​റ്റെ​ടു​ക്കാ​തെ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ എ​സ്​​റ്റി​മേ​റ്റ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​തി​ന് 220 കോ​ടി​യു​ടെ എ​സ്​​റ്റി​മേ​റ്റാ​യി​രു​ന്നു നി​ര്‍​ണ​യി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം കു​റ​വി​ലാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കെ.​എ​സ്.​ടി.​പി മു​ഖാ​ന്ത​രം ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് പു​തു​താ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യു​ന്നു​മു​ണ്ട്. ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യു​ള്ള റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി​യാ​ണ് 21.45 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്.

പു​തു​താ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ നി​ല​വി​ലു​ള്ള വീ​തി​ക്ക് ആ​നു​പാ​തി​ക​മാ​യി അ​ഞ്ചു മീ​റ്റ​ര്‍ മെ​ക്കാ​ഡം ടാ​റി​ങ്ങും റോ​ഡി‍െന്‍റ ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​ര്‍ വീ​തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റു​മാ​ണ് എ​സ്​​റ്റി​മേ​റ്റി​ല്‍ പ​റ​യു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ റോ​ഡ് 11 മീ​റ്റ​റാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​ണ് ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​രി​ല്‍ സം​ശ​യം ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. വീ​തി​കൂ​ട്ടു​മ്ബോ​ള്‍ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ക​ര്‍​ഷ​ക​രു​ടെ ഭൂ​മി​യാ​ണ്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക​യു​ടെ എ​സ്​​റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്കു​മ്ബോ​ള്‍, ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന ക​ര്‍​ഷ​ക‍െന്‍റ കാ​ര്യം പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ പ​റ​യാ​​ത്ത വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​ന്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ 37 പേ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​റി​ല്‍​നി​ന്ന്​ വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷം ജ​സ്​​റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഈ ​മാ​സം 29 വ​രെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​രാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്​ ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി.​എം.​ഫി​ലി​പ്പ്, ജോ​സ​ഫ് സ്‌​ക​റി​യ, അ​ഡ്വ. മ​നോ​ജ് എം.​പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog