തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് 4,64,012 അപേക്ഷകര്‍. അപേക്ഷ സമര്‍പ്പണം ബുധനാഴ്ച വൈകീട്ട് പൂര്‍ത്തിയായി. അപേക്ഷപ്രകാരമുള്ള ട്രയല്‍ അലോട്ട്മെന്റ് സെപ്റ്റംബര്‍ 13നും ആദ്യ അലോട്ട്മെന്റ് 22നും പ്രസിദ്ധീകരിക്കും.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 12034 അപേക്ഷകൾ കുറവാണ്. കഴിഞ്ഞവര്‍ഷം 476046 അപേക്ഷകരാണുണ്ടായിരുന്നത്. ഇൗ വര്‍ഷത്തെ അപേക്ഷകരില്‍ 420774 പേര് എസ്.എസ്.എല്‍.സി വിജയിച്ചവരാണ്.30757 പേര് സി.ബി.എസ്.ഇ, 3303 പേര് െഎ.സി.എസ്.ഇ, 9178 പേര് ഇതര സിലബസുകളില്‍ പത്താംതരം വിജയിച്ചവരുമാണ്. കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്; 77668"
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു