കേരള പോലീസിലെ ഹവില്‍ദാര്‍ തസ്തികയില്‍ 43 ഒഴിവുകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

"തിരുവനന്തപുരം: കേരള പോലീസിലെ ഹവില്‍ദാര്‍ തസ്തികയില്‍ 43 ഒഴിവുകള്‍. കായിക താരങ്ങള്‍ക്കാണ് അവസരം. നീന്തല്‍വിഭാഗത്തില്‍ വനിതകള്‍ക്കും ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, സൈക്ലിങ്, വോളിബോള്‍ എന്നിവയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. ഒഴിവുകള്‍-അത്‌ലറ്റിക്‌സ്- 19, ബാസ്‌കറ്റ്‌ബോള്‍ -7, നീന്തല്‍ -2 (സ്ത്രീ), ഹാന്‍ഡ്‌ബോള്‍ ഒന്ന് (പുരുഷന്‍), സൈക്ലിങ്-4, വോളിബോള്‍-4, ഫുട്‌ബോള്‍-6 (പുരുഷന്‍).

 

2018 ജനുവരി ഒന്നിനുശേഷം കായിക യോഗ്യത നേടിയവര്‍ക്കാണ് അവസരം അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളില്‍ ഒന്ന്/രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളില്‍ (4×100 റിലേ, 4×400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളില്‍ ഇന്റര്‍ സ്റ്റേറ്റ്, നാഷണല്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്‌സിറ്റി/ജൂനിയര്‍/സീനിയര്‍). യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍.

 

അക്കാദമിക് യോഗ്യത. പ്ലസ്ടു/തത്തുല്യ വിജയം. പ്രായം 18 -26. (അര്‍ഹതയുള്ളവര്‍ക്ക്യസ്സിളവ് ലഭിക്കും) ശാരീരികയോഗ്യത പുരുഷന്‍: കുറഞ്ഞ ഉയരം (168 സെന്റീമീറ്റര്‍), നെഞ്ചളവ് 81 സെന്റീമീറ്റര്‍, കുറഞ്ഞ വികാസം അഞ്ച് സെന്റീമീറ്റര്‍ സ്ത്രീ: കുറഞ്ഞ ഉയരം 157 സെന്റീമീറ്റര്‍ (അര്‍ഹതയുള്ളവര്‍ക്ക് ഇളവ് നല്‍കും). വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha