പേരാവൂർ പഞ്ചായത്തിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള നിസർഗ-2021 പദ്ധതി തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 2 September 2021

പേരാവൂർ പഞ്ചായത്തിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള നിസർഗ-2021 പദ്ധതി തുടങ്ങി

പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലാരംഭിക്കുന്ന സമഗ്ര വിവരശേഖരണ വികസന പദ്ധതിയുടെ ഉദ്ഘാടനവും സംഘാടകസമിതി രൂപവത്കരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ലോഗോ പ്രകാശനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ശൈലജ, കെ.വി.ശരത്, റീന മനോഹരൻ, പഞ്ചായത്തംഗങ്ങളായ ഇ.രാജീവൻ, എം.വി.രഞ്ജുഷ, ജോസ് ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം പ്രീതിലത, കെ.ശശീന്ദ്രൻ, പഞ്ചായത്ത് അസി. സെക്രട്ടറി ജോഷ്വ എന്നിവർ സംസാരിച്ചു.

എല്ലാ വാർഡിലും കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് പദ്ധതികൾ, എല്ലാ വീടുകളിലും ശുചിത്വം, പച്ചക്കറി കൃഷി, വാർഡിൽ ഒരു കളിസ്ഥലം, നീന്തൽക്കുളം, റോഡുകളുടെ സൗന്ദര്യവത്‌കരണം, ജലസംരക്ഷണ പ്രവർത്തികൾ, കലാ സാംസ്കാരിക ശാക്തീകരണം, പട്ടിക വർഗ കുടുംബങ്ങളുടെ ക്ഷേമപ്രവർത്തനം തുടങ്ങിയവ നടപ്പാക്കാനാണ് പദ്ധതി വിഭാവനംചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിലാണ് പദ്ധതി നടപ്പാക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog