ശിലാസ്ഥാപനം 13 ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 September 2021

ശിലാസ്ഥാപനം 13 ന്



മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിൽ നിർമിക്കുന്ന  അഡ്മിനിസ്ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം സപ്തംബർ 13 ന് രാവിലെ 8.45 ന് മട്ടന്നൂർ കിൻഫ്ര പാർക്കിൽ നടക്കുമെന്ന് കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ശിലാസ്ഥാപനം നിർവഹിക്കും. ഇതോടനുബന്ധിച്ച് 110 കെ.വി.സബ് സ്റ്റേഷൻ്റെ നിർമാണോൽഘാടനം വൈദ്യുതി  വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഓൺലൈനായി നിർവഹിക്കുമെന്നും എം.എൽ.എ.പറഞ്ഞു. പത്രസമ്മേളനത്തിൽ മട്ടന്നൂർ നഗരസഭാ ചെയർ പേർസൺ അനിതാ വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ,കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മിനി, വൈസ് പ്രസിഡണ്ട് കെ.അനിൽകുമാർ, കിൻഫ്ര ഉദ്യോഗസ്ഥർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog