കരിക്കോട്ടക്കരി പി എച് സി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ സർക്കാർ ഉത്തരവ് എത്രയും വേഗം നടപ്പിലാക്കുക.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കരിക്കോട്ടക്കരി :
അയ്യങ്കുന്നു പഞ്ചായത്തിൽ കരിക്കോട്ടക്കരി പ്രദേശത്തു
ആറ് ആദിവാസി കോളനികൾ അടക്കം ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം 2020 ഒക്ടോബർ 22 നു ആർദ്രംപദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ഉത്തരവിലൂടെ ആരോഗ്യ വകുപ്പ് കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. കരിക്കോട്ടക്കരി പ്രദേശത്തെ ആളുകളുടെ അഭ്യർത്ഥന മാനിച്ചും ആർദ്രം പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്ത്‌ എന്ന നിലയിലും ആണ് ഈ പ്രദേശത്തിന്റെ മുൻ എം എൽ എ കൂടി ആയിരുന്ന അന്നത്തെ ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ഷൈലജ ടീച്ചർ മുൻകൈ എടുത്ത് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഉത്തരവ് വന്നു ഒരു വർഷത്തോളും ആയിട്ടും യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.

മലയോര ഗ്രാമമായ ഈ പ്രദേശത്തെ ആയിരക്കണക്കിനാളുകൾക്കു ഏറെ പ്രയോജനം ചെയ്യുന്ന ഈ തീരുമാനം ഉടൻ നടപ്പിലാക്കണം എന്നഭ്യർത്ഥിച്ചുകൊണ്ടു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി എം ഓ, പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവർക്ക് കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ നിവേദനം നൽകി. സർക്കാർ ഉത്തരവ് നടപ്പാക്കാൻ ഇനിയും വൈകിയാൽ നിയമനടപടികളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ഈ ലക്ഷ്യം നേടി എടുക്കുന്നതിനായി മണ്ഡലം കമ്മറ്റി മുന്നോട്ടു പോകുന്നതാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha