മികവിന്റെ പാതയിൽ പേരാവൂർ താലൂക്ക് ആശുപത്രി;ഒരു വർഷത്തിനിടെ അറ്റൻഡ് ചെയ്തത് ആയിരം ഡെലിവറി കേസുകൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 6 August 2021

മികവിന്റെ പാതയിൽ പേരാവൂർ താലൂക്ക് ആശുപത്രി;ഒരു വർഷത്തിനിടെ അറ്റൻഡ് ചെയ്തത് ആയിരം ഡെലിവറി കേസുകൾ


പേരാവൂർ: മലയോര മേഖലയിൽ പ്രധാനപ്പെട്ടതും ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദവുമായ ആശുപത്രിയായി മാറിയിരിക്കുകയാണ് പേരാവൂർ താലൂക്ക് ആശുപത്രി. മികച്ച ഡോക്ടർമാരുടെ സേവനവും ഭരണ സമിതിയുടെ പ്രവർത്തനങ്ങളും ആശുപത്രിയെ മികവുറ്റതാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരം ഡെലിവറി കേസ്സുകൾ അറ്റൻഡ് ചെയ്തു. പരിമിതികൾക്കിടയിലും ഇരുന്നൂറിലേറെ സിസേറിയൻ നടത്തി. മികച്ച ഗൈനക്കോളജിസ്റ്റുകളുടെ സേവനവും ഇവിടെ ലഭ്യമാണ് എന്നതാണ് കോവിഡ് കാലത്ത് ഏറെ ആശ്വാസമായത്.

ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സ്തുത്യർഹമായ സേവനമാണ് കോവിഡ് കാലത്തുൾപ്പടെ നടത്തിയതെന്ന് ആയിരം ഡെലിവറി കേസ്സുകൾ പൂർത്തിയാക്കിയതിന് സന്തോഷം പങ്കുവെക്കുന്ന ചടങ്ങിൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ .ഗ്രിഫിൻ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേക്ക് പങ്കുവെച്ച് ആശുപത്രിയുടെ നേട്ടത്തിന്റെ സന്തോഷം പങ്കിട്ടത്. ഡോക്ടർമാരും ജീവനക്കാരും സംബന്ധിച്ചു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog