മട്ടന്നൂരില്‍ എസ്ഡിപിഐ ബ്രാഞ്ച് നേതാവിനെയും പ്രവര്‍ത്തകനെയും ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ മട്ടന്നൂർ കമ്മിറ്റി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 18 August 2021

മട്ടന്നൂരില്‍ എസ്ഡിപിഐ ബ്രാഞ്ച് നേതാവിനെയും പ്രവര്‍ത്തകനെയും ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ മട്ടന്നൂർ കമ്മിറ്റി.

മട്ടന്നൂരില്‍ എസ്ഡിപിഐ ബ്രാഞ്ച് നേതാവിനെയും പ്രവര്‍ത്തകനെയും ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം

മട്ടന്നൂര്‍
എസ്ഡിപിഐ പാലോട്ടു പള്ളി ബ്രാഞ്ച് പ്രസിഡണ്ട് നൗഷാദിനെയും പ്രവര്‍ത്തകന്‍ ശംസീറിനെയും ആക്രമിച്ച ലീഗ് ഗുണ്ടകളെ പോലീസ് നിലക്ക് നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശകതമായ സമരം സംഘടിപ്പിക്കുമെന്നും  എസ്ഡിപിഐ മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രഖ്യാപിച്ചു.

പാലോട്ടു പള്ളിയില്‍ കഞ്ചാവ് വില്പന തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്തു കൊണ്ടാണ് മുസ്ലിം ലീഗ് പ്രശ്നങ്ങളായി മാറുന്നതെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം.

കഞ്ചാവ് മാഫിയയുമായുള്ള മുസ്ലിം ലീഗിന്റെ അവിഹിത ബന്ധങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കണമെന്ന് യോഗം വിലയിരുത്തി. 

കഞ്ചാവ് മയക്ക് മരുന്ന് മാഫിയകളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നത് വരെ എസ്ഡിപിഐക്ക് വിശ്രമമില്ലെന്നും ഇത്തരം ഗൂഢ സംഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡണ്ട് സാജിര്‍ 
സെക്രട്ടറി നൗഫല്‍ മംഗലാടന്‍ റഫീഖ് കുംബം സഹീര്‍ മട്ടന്നൂര്‍ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog