എസ് ഡി പി ഐ യുടെ നുണ പ്രചരണവും അക്രമ രാഷ്ട്രീയവും തിരിച്ചറിയുക: യൂത്ത് ലീഗ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 18 August 2021

എസ് ഡി പി ഐ യുടെ നുണ പ്രചരണവും അക്രമ രാഷ്ട്രീയവും തിരിച്ചറിയുക: യൂത്ത് ലീഗ്


മട്ടന്നൂർ: യൂത്ത് ലീഗ് മുൻസിപ്പൽ ഭാരവാഹിക്കെതിരെ നടന്ന അക്രമം എസ്ഡിപിഐ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കോളിക്കൽ മുനീർ എന്ന യൂത്ത് ലീഗിൻറെ കർമ്മനിരതനായ പ്രവർത്തകൻ തൻ്റെ മേഖലകളിൽ നടത്തുന്ന രാഷ്ട്രീയപരമായ പ്രവർത്തനങ്ങളിൽ വിളറി പൂണ്ട എസ്ഡിപിഐക്കാർ കരുതികൂട്ടി ആക്രമിക്കുകയായിരുന്നു. നാട്ടിലെ എല്ലാ സത്പ്രവർത്തികളിലും പങ്കുചേരുന്ന ഈ ചെറുപ്പക്കാരനെ രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോടെ അക്രമിച്ചത് തികച്ചും ക്രൂരമായ നടപടിയാണ്.
  ഒരു പ്രകോപനവുമില്ലാതെ മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്‌ മുനീർ കോളിക്കലിനെ എസ് ഡി പി ഐ ക്കാർ സംഘം ചേർന്ന് ആക്രമിക്കുകയാണ് ഉണ്ടായത്. എസ്ഡിപിഐ നടത്തുന്ന ആരോപണങ്ങൾ തികച്ചും സത്യവിരുദ്ധമാണ് എന്ന് പ്രബുദ്ധരായ മട്ടന്നൂർ നിവാസികൾക്ക് അറിയാം.ആരാണ് കഞ്ചാവ് മാഫിയക്കാരും പെൺപിടുത്തക്കാരും എന്ന്ഞങ്ങൾ പറയാതെ തന്നെ എസ്ഡിപിഐ ആണെന്ന് നാട്ടുകാർക്ക് അറിയാം.
   ആക്രമസംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് ശക്തമായി പ്രതിഷേധം രേഖപെടുത്തി. കുറ്റവാളികളെ നിയമത്തിന്റ മുന്നിൽ കൊണ്ട് വരണമെന്നും എസ് ഡി പി ഐ യുടെ നുണ പ്രചരണം ജനങ്ങൾ തിരിച്ചറിയണമെന്നും യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog