തളിപറമ്പ ജുമാഅത്ത് ട്രസ്റ്റ് വിവാദം : നഷ്ടപെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടപടി, സംഭവം കണ്ണൂരാൻ വാർത്തയുടെ നിരന്തരമായ ഇടപെടൽ.. വിഷയം പുറത്ത് കൊണ്ട് വന്നതും കണ്ണൂരാൻ വാർത്ത. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

തളിപറമ്പ ജുമാഅത്ത് ട്രസ്റ്റ് വിവാദം : നഷ്ടപെട്ട ഭൂമി തിരിച്ചു പിടിക്കാൻ നടപടി, സംഭവം കണ്ണൂരാൻ വാർത്തയുടെ നിരന്തരമായ ഇടപെടൽ.. വിഷയം പുറത്ത് കൊണ്ട് വന്നതും കണ്ണൂരാൻ വാർത്ത.

തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് ട്രസ്റ്റിന് കീഴിലുള്ള അന്യാധീനപ്പെട്ടുപോയ സ്വത്തുക്കള്‍ തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉന്നയിച്ച് തൃക്കരിപ്പൂര്‍ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു. ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലുള്ള തളിപ്പറമ്പിലെ ഭൂമി പലരും കൈയ്യടിക്കി വച്ചിരിക്കുന്നതായി പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പലതവണ പരാതിയും ഉണ്ടായിരുന്നു. ജുമാഅത്ത് ട്രസ്റ്റിന് കീഴിലുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തി വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കായിക വഖഫ് ഹജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ മറുപടി നല്‍കി. അന്യാധീനപ്പെടുത്തിയതായി കണ്ടെത്തിയ വഖഫ് ഭൂമികള്‍ വഖഫ് നിയമം 51 ാം വകുപ്പ് അനുസരിച്ചുള്ള നടപടികള്‍ വഖഫ് ബോര്‍ഡ് സ്വീകരിച്ച് വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog