മാക്കൂട്ടത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു തന്നെ - പൊതുഗതാഗതം ഇല്ലാതായതും യാത്രികരെ ബാധിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി :കർണ്ണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതിനെ ത്തുടർന്ന് മാക്കൂട്ടത്ത് മൂന്നാം ദിവസവും നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത് . രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്ന നിബന്ധനമാറ്റി യാത്രക്കാർക്കു 72 മണിക്കൂറിനുള്ളിലും ചരക്കുവാഹന തൊഴിലാളികൾക്ക് 7 ദിവസത്തിനുള്ളിലും എടുത്ത കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് യാത്രികർക്ക് വിനയായത്. മറ്റെല്ലായിടത്തും 2 ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്നതിനാൽ ഈ ധാരണവെച്ച് എത്തുന്നവരെല്ലാം മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്.  
ചെക്ക് പോസ്റ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൊതു ഗതാഗത സൗകര്യങ്ങളും ഇല്ലാതായി. ഇതും ഇതുവഴി കർണ്ണാടകത്തിലെ മൈസൂരു, ബംഗളൂരു തുടങ്ങിയ പട്ടണങ്ങളിലേക്ക് യാതചെയ്യുന്നവർക്ക് വിനയായി. കർണ്ണാടക , കേരളാ ആർ ടി സി ബസ്സുകളടക്കം അൻപതോളം ബസ്സുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ കഴിഞ്ഞദിവസം അഞ്ച് ബസ്സുകളാണ് ഓടിയത്. കേരള ആർടിസിയുടെ 2 ബസുകളും കർണാടക ആർടിസിയുടെ ഒരു ബസും 2 സ്വകാര്യ ബസും മാത്രമാണ് സർവീസ് നടത്തിയത്. കേരളത്തിലേക്ക് വരാൻ നിബന്ധനകൾ ഇല്ലെന്നിരിക്കെ ഓണക്കാലം അടുത്തുവരുന്നതും നാട്ടിലെത്താൻ ഒരുങ്ങിയിരിക്കുന്നവർക്ക് പൊതുഗതാഗത ലഭ്യത ഇല്ലാതാകുന്നത് വൻ സാമ്പത്തിക നഷ്ടത്തിനിടവരുത്തും. മലയാളികൾക്ക് ഇതിനായി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. 
 ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ഓണക്കാലം കൂടി കണക്കിൽ എടുത്ത് കേരള ആർടിസി കൂടുതൽ സർവീസ് നടത്തണമെന്നാണ് അന്തർ സംസ്ഥാന യാത്രക്കാരുടെ ആവശ്യം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കർണാടകയുടെ പ്രവേശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം ഉണ്ടാവണമെന്ന നിബന്ധന ഉറപ്പു വരുത്തിയാൽ മതിഎന്നാണ് ഇവരുടെ ആവശ്യം .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha