ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഏപ്രിൽ 15 നാണ് ഇയാൾ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നകേസിൽ അറസ്റ്റിലായത്. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. മീനയുടെ അമ്മയുടെ ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha