ഡിജിറ്റല്‍ സര്‍വ്വേ; ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റേതാകുമെന്ന് മന്ത്രി കെ രാജന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 23 August 2021

ഡിജിറ്റല്‍ സര്‍വ്വേ; ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റേതാകുമെന്ന് മന്ത്രി കെ രാജന്‍


സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുമ്പോള്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റേതാകുമെന്ന് റവന്യുമന്ത്രി കെ രാജന്‍. അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ സമഗ്ര ഡിജിറ്റല്‍ സര്‍വ്വേ കൊണ്ട് സാധ്യമാകും. മൂന്നര മൂന്നരവര്‍ഷം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാണ് നീക്കം.

സംസ്ഥാനത്തെ 1550 വില്ലേജുകളിലാണ് സമഗ്ര ഡിജിറ്റല്‍ സര്‍വ്വേ സര്‍ക്കാര്‍ നടത്തുന്നത്. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ അന്യാധീനപ്പെട്ടുപോയ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വന്‍കിട കയ്യേറ്റങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനുള്ള സമ്പൂര്‍ണ സര്‍വ്വേയാണ് ഉദ്ദേശിക്കുന്നത്.

സര്‍വ്വേ മാപ്പിങ് പൂര്‍ണമാകുന്നതോടെ വില്ലേജ് രജിസ്‌ട്രേഷന്‍ ഭൂസര്‍വ്വേ വകുപ്പ് രേഖകള്‍ വിവരസാങ്കേതികവിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഭൂമി സംബന്ധിച്ച് കൃത്യമായ കണക്ക് സര്‍ക്കാരിന് ലഭിക്കും.

പുഴകളും ജലാശയങ്ങളും കുന്നുകളും ഉള്‍പ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയുന്നത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടും. സര്‍വ്വേ ഓഫ് ഇന്ത്യയുടെ അത്യാധുനിക സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് റീസര്‍വ്വേ നടത്തുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog