പറശ്ശിനിയിൽ ഉല്ലാസ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 24 August 2021

പറശ്ശിനിയിൽ ഉല്ലാസ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു


ജില്ലയിലെ ടൂറിസം മേഖലക്ക് ഉണര്‍വ് പകര്‍ന്ന് ലോക്ഡൗ‍ണില്‍ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നു കൊടുത്തു. യാത്രാബോട്ടുകള്‍ പുനരാരംഭിച്ചതോടെ ജനങ്ങള്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തുന്ന ജനങ്ങളെ ആശ്രയിച്ചാണ് ഇവിടത്തെ സര്‍വിസ് കൂടുതലായും നടക്കുന്നത്. ഏറെ മാസങ്ങള്‍ക്കൊടുവിലാണ് തുറന്നുകൊടുക്കാന്‍ തീരുമാനമായത്.

കേരളത്തില്‍ നിര്‍മിച്ച രണ്ടാമത്തെ വാട്ടര്‍ ടാക്സിയായിരുന്നു പറശ്ശിനിക്കടവിലേത്. കഴിഞ്ഞ സര്‍ക്കാറി​ന്റെ കാലത്താണ് വാട്ടര്‍ ടാക്സി അനുവദിച്ചത്. അന്ന് റെക്കോഡ് വരുമാനമാണ് ജലഗതാഗത വകുപ്പിന് ലഭിച്ചത്. ഓണത്തോടനുബന്ധിച്ച്‌ തുറന്നതിനാല്‍ ചെറിയ തോതില്‍ ജനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജലഗതാഗതം സജീവമാകുമെന്നാണ് പ്രതീക്ഷ. ജലഗതാഗതം പുനരാരംഭിക്കുന്നതോടെ സ്വകാര്യ ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ടൂറിസം വകുപ്പി​ന്റെ മൂന്ന് ബോട്ടുകളാണ് ഇവിടെയുള്ളത്. 
.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog