തളിപ്പറമ്പ് മർച്ചൻ അസോസിയേഷൻ കീഴിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 3 August 2021

തളിപ്പറമ്പ് മർച്ചൻ അസോസിയേഷൻ കീഴിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

പന്തം കൊളുത്തി പ്രകടനം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടറിയേറ്റ് പടിക്കൽ ധർണയും പ്രതിഷേധ സംഗമവും നടക്കുകയാണ് കേരളത്തിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ തുറന്നു കൊണ്ടും അശാസ്ത്രീയ ടി പി ആർ പിൻവലിക്കുകയും എല്ലാ തൊഴിൽ മേഖലയും സജീവമാകുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്നും കേരളത്തിൽ വ്യാപാരികൾ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇവിടുത്തെ അധികാരി വർഗ്ഗങ്ങൾ നടത്തുന്ന അശാസ്ത്രീയ മാനദണ്ഡം കാരണമാണെന്നും ഇതൊക്കെ മാറ്റി 100% പ്രൊട്ടോ കോൾ അനുസരിച്ചുകൊണ്ട് മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറക്കുന്നതിന് വേണ്ടി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തളിപ്പറമ്പ് മർച്ചൻ അസോസിയേഷൻ കീഴിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ദീന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്. റിയാസ് സംഗമം ഉദ്ഘാടനം ചെയ്തു.കെ പി അൽഫ മുസ്തഫ, വാഹിദ് പനാമ, നൗഷാദ് മൊബൈൽ, സുബൈർ സൂപ്പർവിഷൻ, നാസർ എൻ എം, ഖലീൽ തുടങ്ങിയവർ സംസാരിച്ചു.

തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.കെ.നാസർ സ്വാഗതവും ട്രഷറർ ടി. ജയരാജൻ നന്ദിയും പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog