സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കാനാവില്ല: മന്ത്രി സജി ചെറിയാൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കാനാവില്ല: മന്ത്രി സജി ചെറിയാൻuploads/news/2021/08/507641/CollageMaker_20210812_131859166.jpg
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് സാഹചര്യത്തിൽ തിയറ്ററുകൾ ഇപ്പോൾ തുറക്കുന്നത് പരിഗണിക്കില്ലെന്നും കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തീയേറ്ററുകൾ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.

ചിത്രങ്ങളുടെ നിർമാതാക്കൾക്കും ആരാധകർക്കും ഒരുപോലെ തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം. അതെ സമയം, കോവിഡ് മരണങ്ങൾ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണമെന്നും മന്ത്രി പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog