വ്യാജ ആര്‍.ടി.പി.സി.ആര്‍: മലയാളി ദമ്പതികള്‍ വീരാജ്‌പേട്ടയില്‍ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 14 August 2021

വ്യാജ ആര്‍.ടി.പി.സി.ആര്‍: മലയാളി ദമ്പതികള്‍ വീരാജ്‌പേട്ടയില്‍ അറസ്റ്റിൽഇരിട്ടി: വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കുടകിലേക്ക് എത്തിയെന്ന പേരില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളെ വീരാജ്‌പേട്ട റൂറല്‍ പോലിസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി സയ്യിദ് മുഹമ്മദ് (32) ഇദ്ദേഹത്തിന്റെ ഭാര്യ കുടക് എരുമാട് സ്വദേശിനി ബി.എം അയിഷത്ത് റഹ്‌മാന്‍ (22) എന്നിവരാണ് വീരാജ്‌പേട്ടയ്ക്ക് സമീപം അമ്മത്തിയിലെ ആരോഗ്യ വകുപ്പിന്റെ കോവിഡ് പരിശോധന ചെക്ക്‌പോസ്റ്റില്‍ വച്ച് പിടിയിലായത്. മഞ്ചേശ്വരത്ത് വച്ച് കോവിഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചാണ് സിംപാജെ ചെക്ക്‌പോസ്റ്റ് വഴി ഏരുമാട് എത്തിയതെന്ന് സയ്യിദ് മുഹമ്മദ് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതേ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവിടെ നിന്ന് സിദ്ധാപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പരിശോധനയില്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog