ഡിജിറ്റൽ പണമിടപാടുകൾക്കായി ഇനി ‘ഇ-റുപ്പി’; പണരഹിതമായി ഇടപാട് നടത്താം; സേവനം ഇന്ന് മുതൽ ലഭ്യമാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് കൂടുതൽ ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്.
ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്‍മെന്റ് സംവിധാനം നാഷണൽ പേയ്‍മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

*◆എന്താണ് ഇ-റുപ്പി?*

ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യു.ആർ. കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക.
ഇ- റുപ്പി പേയ്‍മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാർഡ്, ഡിജിറ്റൽ പേയ്‍മെന്റ് അപ്ലിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും.

*◆ഇ-റുപ്പി എങ്ങനെ പ്രവർത്തിക്കും?*

സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കാൻ ഇ-റുപ്പി വഴി സാധിക്കും. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് ഇ-റുപ്പി ഉപയോഗിച്ച് പണമടയ്ക്കാനാകൂ. പ്രീ-പെയ്ഡ് സ്വഭാവത്തിലുള്ളയാതിനാൽ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവ് കൃത്യസമയത്ത് പണമടയ്ക്കുന്നത് ഇത് ഉറപ്പാക്കുന്നു.

ഇ-റുപ്പി എവിടെ ഉപയോഗിക്കാം?

മാതൃ-ശിശുക്ഷേമ പദ്ധതികൾ, ടി.ബി. നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ മരുന്നുകളും ഡയഗ്നോസ്റ്റിക്സ് സേവനങ്ങളും ലഭിക്കാൻ, പോഷക പിന്തുണ നൽകുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റൽ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും (സി.എസ്.ആർ.) ഭാഗമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഭാവിയിൽ മറ്റ് സേവനങ്ങളിലേക്കും ഇ-റുപ്പി സംവിധാനം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ആലോചനയുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha