അവധി ദിവസങ്ങളിലും വാക്സിനേഷൻ; മുൻഗണന ഗർഭിണികൾക്കും രോഗികൾക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 18 August 2021

അവധി ദിവസങ്ങളിലും വാക്സിനേഷൻ; മുൻഗണന ഗർഭിണികൾക്കും രോഗികൾക്കുംഅനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിലും വാക്സിനേഷൻ നടത്താൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ് സമിതികളും ദ്രുതകർമ സേനയും ഉണർന്നു പ്രവർത്തിക്കണം. സിറിഞ്ച് ക്ഷാമം ഉണ്ടാകാതിരിക്കാൻ ഇടപെടണമെന്നും ആരോഗ്യവകുപ്പിനോട്‌ നിർദേശിച്ചു. 

ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കോവിഡ് ബാധിച്ചത് പഠിക്കാൻ ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും മുഖ്യമന്ത്രി നിർദേശം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog