എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡണ്ടിനും പ്രവര്‍ത്തകര്‍ക്കുമെതിരെ മര്‍ദ്ധനം അടിയന്തിര നടപടി സ്വീകരിക്കണം മണ്ഡലം പ്രസിഡണ്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 18 August 2021

എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡണ്ടിനും പ്രവര്‍ത്തകര്‍ക്കുമെതിരെ മര്‍ദ്ധനം അടിയന്തിര നടപടി സ്വീകരിക്കണം മണ്ഡലം പ്രസിഡണ്ട്മട്ടന്നൂര്‍,
എസ്ഡിപിഐ പാലോട്ടു പള്ളി ബ്രാഞ്ച് പ്രസിഡണ്ടിനും പ്രവര്‍ത്തകര്‍ക്കുമെതിരെ ലീഗ് ഗുണ്ടകളുടെ അക്രമത്തിനെതിരെ പൊതു ജനങ്ങള്‍ രംഗത്ത് വരണമെന്ന് എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് സദക്കത്ത് നീര്‍വ്വേലി ആവശ്യപ്പെട്ടു.

കഞ്ചാവ് മാഫിയ പാലോട്ടു പള്ളി പ്രദേശത്ത് വ്യാപകമായി കുട്ടികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വിതരണം നടത്തുന്നത് എസ്ഡിപിഐ പ്രവര്‍തതകര്‍ തടയുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ ലീഗ് ഗുണ്ടകളും കഞ്ചാവ് മാഫിയയും ചേര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും അദ്ധേഹം പ്രഖ്യാപിച്ചു.

പരിക്കേറ്റ പ്രവര്‍ത്തകരെ തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയായിരുന്നു അദ്ധേഹം. 

റഫീഖ് കീച്ചേരി,
മട്ടന്നൂര്‍ മുനിസിപ്പല്‍ പ്രസിഡണ്ട് സാജിര്‍, മുനിസിപ്പല്‍ സെക്രട്ടറി നൗഫല്‍മംഗലാടന്‍. തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog