കോവിഡ് ;പതിനൊന്ന് ജില്ലകളിലും ആശുപത്രിയിൽ കോവിഡ് കിടക്കൾ നിറയുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 22 August 2021

കോവിഡ് ;പതിനൊന്ന് ജില്ലകളിലും ആശുപത്രിയിൽ കോവിഡ് കിടക്കൾ നിറയുന്നു


     

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഓണവിപണിയിലെ തിരക്കും ആഘോഷവും കോവിഡ് കണക്കിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ അതിന് മുൻപേ രോഗവ്യാപനം രൂക്ഷമാവുകയാണ്. മൂന്നുമാസത്തനിടെ ആദ്യമായി ഇന്നലെ ടിപിആർ 17 % കടന്നു. ആനുപാതികമായി ആശുപത്രിയിലുള്ള രോഗികളും കൂടുകയാണ്.
പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കൻ ജില്ലകളിൽ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സർക്കാർ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളിൽ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളിൽ സാഹചര്യം തുടർന്നാൽ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.

887 കിടക്കകളുള്ള കാസര്‍കോട് 704-ലും രോഗികളായി, അതായത് 79%. തൃശൂരില്‍ 73 % പാലക്കാട് 66.3 % കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികൾ‌. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനം കിടക്കകളാണ് അവശേഷിക്കുന്നത്. നിലവിൽ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകൾ. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog