സമ്പൂര്‍ണ്ണ വാക്സിനേറ്റഡ് ജില്ലയായി വയനാട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 16 August 2021

സമ്പൂര്‍ണ്ണ വാക്സിനേറ്റഡ് ജില്ലയായി വയനാട്വയനാട് : കേരളത്തിലെ സമ്പൂർണ വാക്സിനേറ്റഡ് ജില്ലയായി വയനാട്. അര്‍ഹരായ എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.  6,15,729 പേരാണ് വയനാട്ടില്‍ വാക്സിന്‍ സ്വീകരിച്ചത്. 213277 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതായും ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 
ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടത്തിയ മൊബൈൽ വാക്സിനേഷൻ യജ്ഞങ്ങളും ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന വാക്സിനേഷൻ മെഗാ ഡ്രൈവും വൻ വിജയമാണെന്നാണ് വിലയിരുത്തൽ. മാർച്ച് മിഷൻ, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷന്‍റെ ആദ്യഘട്ടം ജില്ല പൂർത്തീകരിച്ചത്. പ്രധാന ടൂറിസം ജില്ലയായതിനാൽ മുഴുവൻ പേർക്കും വാക്സിൻ നൽകി ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.

തദ്ദേശസ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നില്‍. സംസ്ഥാനത്ത് ആദ്യമായി 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തിയ ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസർകോടും പങ്കിട്ടിരുന്നു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog