കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയിലുറച്ച് സർക്കാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. ചട്ടം 300 പ്രകാരം പൊതു പ്രാധാന്യമർഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് കടകളിൽ നിന്ന് ആളുകളെ അകറ്റി നിർത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോ​ഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുന്നെന്നും വി.ഡി സതീശൻ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട രീതിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉത്തരവ് തിരുത്താത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha