എട്ടേയാറിലുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 22 August 2021

എട്ടേയാറിലുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു

എട്ടേയാറിലുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു
തിരുവോണ ദിവസം രാത്രി ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. *മയ്യിൽ പെരുവങ്ങൂരിൽ താമസിക്കുന്ന ചേടിച്ചേരി സ്വദേശി സി. വത്സലൻ* (42) ആണ് മരിച്ചത്. *എട്ടേയാർ ഭാഗത്ത് നിന്നും മയ്യിലേക്കു പോകുകയായിരുന്ന സ്കൂട്ടിയും, മയ്യിൽ ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയും എട്ടേയാറിലെ പെട്രോൾ പമ്പിന് സമീപം വച്ച് കൂട്ടിയിടിച്ചാണ് അപകടം*. നിർമാണ തൊഴിലാളിയാണ്. ഭാര്യ വി.രവിന (കാപ്പാട്) മക്കൾ: വി.ആരവ്, വി.ആരുഷി. ചേടിച്ചേരിയിലെ പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സി.എം. ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ സി. രാധാകൃഷ്ണ (മിൽമ), പ്രകാശൻ (കണ്ടക്ടർ) നാരായണൻകുട്ടി._

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog