കാഞ്ഞിരക്കൊല്ലിയിൽ യൂത്ത് കോൺഗ്രസ് പഠനോപകരണങ്ങൾ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യാവൂർ: കാഞ്ഞിരക്കൊല്ലി ഖാദർ ഹാജി മെമ്മോറിയൽ യു പി സ്‌കൂളിലെ  60 കുട്ടികൾക്ക് യൂത്ത് കോൺഗ്രസിന്റെ തണൽ പദ്ധതി വഴി  പഠനോപകരണങ്ങൾ നൽകുകയും എസ്എസ്എൽസി പ്ലസ്ടു  പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുകയും,ആലക്കക്കുന്നേൽ ജോസഫ് -ത്രേസ്യാമ്മ മെമ്മോറിയൽ ക്യാഷ് അവാർഡും നൽകി. ചടങ്ങ് അഡ്വ സജീവ് ജോസഫ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. നോബിൾ വട്ടംകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളി വികാരി ഫാ അലക്സ് നിരപ്പേൽ,കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ഇ കെ കുര്യൻ, ഐ എൻ ടി യു സി  ബ്ലോക്ക് പ്രസിഡൻ്റ് ബേബി മുല്ലക്കരി, സ്കൂൾ പ്രധാനാധ്യാപകൻ ബോബി സ്കറിയ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷാജി മാത്യു കടുക്കുന്നേൽ,രജീഷ് അമ്പാട്ട്,ക്ലിൻറ് പരത്തനാൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha