മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : സിപി എം മുൻ ഏരിയാ കമ്മിറ്റി അംഗവും മുൻ പായം പഞ്ചായത്ത്ത് പ്രസിഡന്റുമായിരുന്ന ടി .എം. ജോസ് (65) അന്തരിച്ചു. 
 മലയോര മേഖലയിൽ കമ്യൂണിസ്റ്റ്, സി ഐ ടിയു പ്രസ്ഥാനങ്ങളുടെ സംഘാടനകനായിരുന്നു. ദീർഘകാലം സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തു. മോട്ടോർ തൊഴിലാളി രംഗത്തെ സംഘടനാ മുന്നേറ്റങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിച്ച് മോട്ടോർ തൊഴിലാളി യൂനിയൻ (സിഐടിയു) ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപി എം പായം, അയ്യങ്കുന്ന് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിപി എം മലപൊട്ട് ബ്രാഞ്ചംഗമാണ്. ഭാര്യ: പരേതയായ ഡോളി ജോസ്. മക്കൾ: ജനിറ്റ് (ഗൾഫ്), അനിറ്റ് (ഗുജറാത്ത്), അമൃത ജോസ്. മരുമക്കൾ: വിവേക്, ദീപു (മിലിട്ടറി, ഗുജറാത്ത്), പ്രശോഭ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha