കോട്ടയത്ത് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 6 August 2021

കോട്ടയത്ത് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍കോട്ടയം ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്.

ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്‍റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്ബോള്‍ പരാജയത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. കടകളില്‍ എത്താന്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇന്നും കര്‍ശനമായി നടപ്പാക്കില്ല. അരി വാങ്ങാന്‍ പോകാനും വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമര്‍ശനം ശക്തം. നിര്‍ദേശത്തില്‍ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങള്‍ അടച്ചിടണം എന്നതില്‍ ആശയക്കുഴപ്പം തുടരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog