പാലക്കാട്: താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിച്ച്‌ പാലക്കാട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എവി ഗോപിനാഥ്.
ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സിപിഎമ്മും താനുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ച്‌ പാര്‍ട്ടി മുന്നോട്ട് പോകും. കോണ്‍ഗ്രസിന്റെ പല നേതാക്കളും തന്നെ ബന്ധപ്പെട്ടു. കോണ്‍ഗ്രസ് ജീവനാഡിയെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊപ്പം നില്‍ക്കുന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ രാത്രി വൈകി എവി ഗോപിനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.