ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 August 2021

ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാംദുബായ്: ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയിൽ നിന്നും വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം. 

അതേസമയം, വാക്സിൻ നില പോലും പരിഗണിക്കാതെ ഇന്ത്യയിൽനിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog