പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 2 August 2021

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

പേരാവൂർ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് കോ വിഡ് കാലത്തെ വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ജനവിരുദ്ധ നടപടികൾക്കെതിരെ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

വാക്സിനേഷൻ കൊടുക്കുന്നതിൽ അധികൃതർ സ്വീകരിക്കുന്ന പക്ഷപാതപരമായ നടപടികൾ അവസാനിപ്പിക്കുക. വ്യാപാരികൾക്കും ടാക്സി തൊഴിലാളികൾക്കും ഉടനടി വാക്സിൻ ഉറപ്പുവരുത്തുക. വാക്സിനേഷൻ വാർഡ് അടിസ്ഥാനത്തിൽ നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കുക. വാക്സിനേഷൻ നൽകുന്നതിൽ പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും കള്ളക്കളികൾ അവസാനിപ്പിക്കുക. പേരാവൂർ പഞ്ചായത്ത് ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജൂബിലിയുടെ അധ്യക്ഷതയിൽ. കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചേലോറത്ത്,  ബ്ലോക്ക് സെക്രട്ടറിമാരായ അരിപ്പയിൽ മജീദ്, സുഭാഷ്, പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ദീൻ,  ബേബി, ബാബു, രഞ്ജുഷ, കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് സിക്രട്ടറി ശരത്ചന്ദ്രൻ, പേരാവൂർ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അജിനാസ്, ജനാർദ്ദനൻ, സത്യൻ, ശഹീദ് ഫൈനാൻസ്, ജലാൽ, പുതുക്കുടി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog