കോവിഡ് നിയന്ത്രണം; കേരളത്തിന് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രത്തിന്റെ കത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2021/08/510952/restrict.jpg
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കമുളള 25 പേരെ വരെ കണ്ടെത്തി ക്വാറന്റൈനിലാക്കണമെന്നാണ് പ്രധാന നിര്‍ദേശം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തണമെന്നാണ് പ്രധാന നിര്‍ദേശം. ഓരോ രോഗിയുമായി സമ്പര്‍ക്കമുള്ള 20 മുതല്‍ 25 പേരെ വരെ കണ്ടെത്തി ക്വാറന്റൈനിലാക്കണം. വ്യാപനം കൂടിതലുള്ള ക്ലസ്റ്ററുകളിലും അനുബന്ധ മേഖലകളില്‍ പ്രത്യേകം ശ്രദ്ധ വേണം.

കോവിഡ് പിടികൂടാന്‍ സാധ്യത കൂടുതലുള്ളവരെ കണ്ടെത്താനുള്ള ടാര്‍ജറ്റ് ടെസ്റ്റിങ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍ വേണം. രണ്ടാം ഡോസ് വാക്‌സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. വാക്‌സിനേഷന്‍ എടുത്തതിന് ശേഷം രോഗം വന്നവരെ കുറിച്ച് പഠനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു .


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha