കുടകിൽ ശനിയും ഞായറും കർഫ്യൂ തുടരും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 14 August 2021

കുടകിൽ ശനിയും ഞായറും കർഫ്യൂ തുടരും

ഇരിട്ടി : കർണാടകയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളവുമായി അതിർത്തി പങ്കിടുന്ന 
ജില്ലകളിൽ വിരാന്ത്യ കർഫ്യൂ തുടരും. കഴിഞ്ഞ ആഴ്ചയും ശനി ,ഞായർ ദിവസങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ കർഫ്യൂ ഏർപ്പെടുത്തിയതുമൂലം നിരവധി യാത്രികർ കഴിഞ്ഞ ആഴ്ച മാക്കൂട്ടം ചുരം പാതയിൽ കുടുങ്ങിക്കിടന്നിരുന്നു. ആവശ്യ സർവീസുകൾക്ക് മാത്രമാണ് ഈ രണ്ട് ദിവസങ്ങളിൽ ഇതുവഴി കടന്നുപോകാൻ അനുമതി നൽകിയിരുന്നത് . 
ഈ ആഴ്ചയിലും ശനിയാഴ്ച പുലർച്ചെ മുതലാണ് കർഫ്യൂ ആരംഭിക്കുക. കർഫ്യൂവും നിയന്ത്രണങ്ങളുമുള്ളതിനാൽ ശനി , ഞായർ ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾ അടക്കമുള്ള അടിയന്തിര ഘട്ടങ്ങളിലുള്ള യാത്രകൾക്ക് മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വാരാന്ത്യ കർഫ്യൂ തുടരുമെന്ന് തലശ്ശേരി സബ് കളക്ടറെ കുടക് ഭരണാധികാരികൾ അറിയിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog