തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് വാക്‌സിൻ ക്ഷാമം; കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിച്ചേക്കാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 August 2021

തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് വാക്‌സിൻ ക്ഷാമം; കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിച്ചേക്കാം
കേരളത്തിൽ വീണ്ടും കൊവിഡ് വാക്‌സിൻ ക്ഷാമം. തിരുവനന്തപുരത്ത് വാക്‌സിൻ സ്റ്റോക്കില്ല. നാളെ വാക്‌സിൻ യജ്ഞം ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ വാക്‌സിൻ ക്ഷാമം കൊല്ലം, പത്തനംതിട്ട ജില്ലകളെയും ബാധിക്കും. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1,54,70,776 പേർക്ക് കൊവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നൽകിയെന്നാണ് കൊവിൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

രണ്ടുഡോസും സ്വീകരിച്ചവരുടെ എണ്ണം 63,70,753 പേരാണ്. സംസ്ഥാനത്ത് ഇന്ന് 18,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂർ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂർ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസർഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 116 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,610 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2965, തൃശൂർ 2436, കോഴിക്കോട് 2448, എറണാകുളം 2198, പാലക്കാട് 1056, കൊല്ലം 1071, കണ്ണൂർ 920, കോട്ടയം 894, ആലപ്പുഴ 924, തിരുവനന്തപുരം 808, വയനാട് 534, കാസർഗോഡ് 511, പത്തനംതിട്ട 422, ഇടുക്കി 423 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog