ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 22 August 2021

ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി
പേരാവൂര്‍:ആറളം പുനരധിവാസ മേഖലയിലെ സമഗ്രവികസനപദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി.
 
 
ആറളം പുനരധിവാസ മേഖലയിലെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചിലവിലാണ് ആറളം പുനരധിവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന ഓടംതോട് , വളയംചാല്‍ എന്നിവിടങ്ങളില്‍ പാലം നിര്‍മ്മിക്കുന്നത്.ഇതില്‍ ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി.
നിലവിലുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചു നീക്കിയാണ് പുതിയ പാലം നിര്‍മ്മിച്ചത്. ഓടംതോട് ചപ്പാത്ത് പൊളിച്ച് നീക്കിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്. ഓടംതോട് പാലത്തിനൊപ്പം പ്രവൃത്തി ആരംഭിച്ച വളയംചാല്‍ പാലത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായതോടെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനൊരുങ്ങുകയാണ് കരാറുകാരന്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog