പഴയങ്ങാടി പുതിയ പാലം വരുന്നതോടെ മാടായി പഞ്ചയാത്ത് ഓഫീസ് കെട്ടിടം പൊളിയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ബദൽ സംവിധാനമില്ലാതെ ഭരണസമിതി.
പഴയങ്ങാടി:സർക്കാർ പ്രഖ്യാപിച്ച പഴയങ്ങാടി പാലം നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം മാടായി പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്‌ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റേണ്ടി വരും.ബദൽ ഓഫീസ് നിർമിക്കുന്നതിനോ അനുയോജ്യമായ കെട്ടിടം കണ്ടെത്തുന്നതിനോ കഴിയാതെ പ്രതിസദ്ധിയിൽ ആയിരിക്കുകയാണ് ഭരണ സമതി.മാടായി പറയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള  50 സെന്റ് സ്ഥലത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റൊരു വിഭാഗം പുതിയങ്ങാടിയിൽ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് നിർമ്മിക്കണമെന്നാണ് ആവിശ്യം ഉയർത്തുന്നത്.ഇതിനിടയിൽ പഴയങ്ങാടിയിൽ തണ്ണീർത്തടം ലംഘിച്ച് നിർമ്മിച്ചതിന്റെ പേരിൽ അംഗീകാരം ലഭിക്കാത്ത കെട്ടിടത്തിലേക്ക് ഓഫീസ് വാടകയിൽ എടുക്കുവാനും നീക്കം നടക്കുന്നുണ്ട്.അത് വഴി കെട്ടിടത്തിന് ഇല്ലാത്ത അംഗീകാരം വരുത്തുവാൻ ആണ് ചിലരുടെ ശ്രമം.ഭരണസമിതിയിലെ ചില അംഗങ്ങൾ ഇതിന് വേണ്ടി പരോക്ഷമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.പഞ്ചായത്തിന്റെ ഹൃദയഭാഗമായ പഴയങ്ങാടി ടൗണിലാണ് 
നിലവിലെ ഓഫീസ്  കെട്ടിടം
 പ്രവർത്തിക്കുന്നത്.പി ഡബ്ള്യു ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 2002ൽ ആണ് ഈ കെട്ടിടം സ്ഥാപിച്ചത്.15.48കോടി രൂപ ചിലവിലാണ് നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha