എസ് ഡി പി ഐ പ്രതിഷേധം ഫലം കണ്ടു, തോട്ടടയിലെ വിവാദ സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

എസ് ഡി പി ഐ പ്രതിഷേധം ഫലം കണ്ടു, തോട്ടടയിലെ വിവാദ സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ചു

തോട്ടട-നടാൽ ദേശീയപാത കയ്യേറിക്കൊണ്ട് നടത്തുന്ന വാഹന ഷോറൂം നിർമാണത്തിനെതിരെ എസ്‌.ഡി.പി.ഐ തോട്ടട ബ്രാഞ്ച് രംഗത്തെത്തിയതിനെ തുടർന്ന് പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ സൈറ്റ് സന്ദർശിച്ചു

തോട്ടട: തോട്ടട - നടാൽ ദേശീയപാതയിൽ തോട്ടട കാഞ്ഞങ്ങാട്ട്പള്ളിക്ക് സമീപം ചിമ്മിണിയൻ വളവിൽ നാട്ടുകാർക്ക് കാൽനടപോലും ദുഷ്കരമാകുന്ന രീതിയിൽ ദേശീയപാത കയ്യേറി വാഹന ഷോറൂം നിർമാണം നടത്തുന്നതിനെതിരെ എസ്‌.ഡി.പി.ഐ തോട്ടട ബ്രാഞ്ച് പ്രതിഷേധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തതിനെ തുടർന്ന് PWD എഞ്ചിനീയറടക്കമുള്ളവർ സൈറ്റ് സന്ദർശിച്ചു ആവശ്യമായ നടപടികളെടുക്കാൻ ആരംഭിച്ചു.
കണ്ണൂർ കോർപറേഷൻ എടക്കാട് സോണിൽ പുരോഗമിക്കുന്ന കെട്ടിട നിർമ്മാണപ്രവർത്തികളിൽ പലതും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തുന്നതാണെന്ന് ‌ വ്യക്തമാക്കുന്നതാണ് നാളുകൾക്ക് മുൻപ് ഏഴരയിൽ കണ്ടെത്തിയ കടൽ കയ്യേറികൊണ്ടുള്ള അനധികൃത റിസോർട്ട് നിർമാണവും ഇപ്പോൾ തോട്ടടയിൽ ദേശീയപാത കയ്യേറിക്കൊണ്ട് നടത്തുന്ന വാഹനഷോറൂം നിർമാണവുമെന്നും എസ്‌.ഡി.പി.ഐ തോട്ടട ബ്രാഞ്ച് ആരോപിച്ചു.

എസ്‌.ഡി.പി.ഐ തോട്ടട ബ്രാഞ്ച് പ്രസിഡന്റ എം.കെ റഊഫ്, ബ്രാഞ്ച് സെക്രട്ടറി റഷീദ് കാഞ്ഞങ്ങാട്ട്പള്ളി, സയ്യിദ് സംറീദ് തങ്ങൾ തുടങ്ങിയവരാണ് PWD എഞ്ചിനീയറടക്കമുള്ള ഉദ്യോഗസ്ഥർ സൈറ്റ് സന്ദർശിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog