കുടകിലെത്തുന്നവർക്ക് ആന്റിജൻ പരിശോധന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 28 August 2021

കുടകിലെത്തുന്നവർക്ക് ആന്റിജൻ പരിശോധന


ബെംഗളൂരു: കേരളത്തിൽനിന്ന് കുടക് ജില്ലയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് കോവിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. കണ്ണൂരിൽനിന്ന് മാക്കൂട്ടം ചുരം വഴി കുടകിലെത്തുന്നവരെ അതിർത്തിയിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ആന്റിജൻ പരിശോധന നടത്തുന്നുണ്ട്.

എന്നാൽ, കുടക് വഴി ബെംഗളൂരുവിലേക്കും കർണാടകത്തിലെ മറ്റ്‌ ജില്ലകളിലേക്കും പോകുന്നവർക്ക് പരിശോധന നടത്തുന്നില്ല. ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഉള്ളവരെ കടത്തിവിടുന്നുണ്ട്. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് കുടക് ജില്ലയിലേക്ക് വരുന്നവർക്ക് മാത്രമായി ആന്റിജൻ പരിശോധന ഏർപ്പെടുത്തിയതെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog