നിര്‍ഭയ മോഡല്‍ മൈസൂരുവിലും, എംബിഎ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കാട്ടില്‍ തള്ളി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 26 August 2021

നിര്‍ഭയ മോഡല്‍ മൈസൂരുവിലും, എംബിഎ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കാട്ടില്‍ തള്ളി

മൈസൂരിഃ ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം മൈസൂരുവിലും. എംബിഎ വിദ്യാര്‍ഥിനിയെ ആറംഗം മദ്യപ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു കുറ്റിക്കാട്ടില്‍ തള്ളി. ഒപ്പുമുണ്ടായിരുന്ന സഹപാഠിയായ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. അക്രമിസംഘം സ്ഥലത്തുനിന്നു മടങ്ങിയ ശേഷം പെണ്‍കുട്ടിയുടെ സഹൃത്ത് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
ചൊവ്വാഴ്ച രാത്രിയാണു സംഭവം. ബംഗളൂരുവിലെ കോളെജില്‍ എംബിഎ വിദ്യാര്‍ഥിനിയാണ് മഹാരാഷ്‌ട്ര സ്വദേശിയായ യുവതി. ഇതേ കോളെജില്‍ പഠി‌ക്കുന്ന ആണ്‍സുഹൃത്തുമായി ചൊവ്വാഴ്ചയാണ് യുവതി ചാമുണ്ഡി ഹില്‍സിലെത്തിയത്. ലളിതാദ്രിപുരയിലെ നോര്‍ത്ത് ലേഔട്ടിലേക്കു പോകുമ്പോള്‍ ഒരു സംഘം ആളുകള്‍ ഇവരുടെ ബൈക്ക് തടയുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവാവിനെ സംഘം ക്രൂരമായി മര്‍ദിച്ച ശേഷം യുവതിയെ ബലമായി വലിച്ചിഴച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടു പോവുകയായിരുന്നു എന്നാണു യുവാവ് പറയുന്നത്. മാനഭംഗത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog