എസ് എസ് എല്‍ സിക്ക് ഗ്രേസ്മാക്കില്ല:സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഈ വര്‍ഷം എസ് എസ് എല്‍ സിക്ക് പാഠ്യേതര വിഷയങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് പകരം പ്ലസ് ടു പ്രവേശനത്തിന് ബോണസ് മാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

എന്‍സിസി,സ്‌കൗട്ടിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് തന്നില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.സര്‍ക്കാര്‍ തീരുമാനം ശരിവച്ച കോടതി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.കോവിഡ് സാഹചര്യമായതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha