കണ്ണൂർ:ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ് ഇരിട്ടി താലൂക്ക് കമ്മിറ്റി സ്വാതന്ത്ര്യ ദീനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ.ഹോസ്പിറ്റലിൽ ബിഷാറ ട്രാവൽസിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജീഷ് വി.പി. ഉദ്ഘാടനം നിർവഹിച്ചു.ബ്ലഡ് ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റി അംഗം,റഹീസ് സി മണക്കായി,യൂസഫ് നടുവനാട്, ആരിഫ മണക്കായി, ഹാഷിർ,സുജിന, ശശികല, അഭിനവ്,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു