ഭർത്താവിന്റെ സുഹൃത്തിനെതിരെ ക്വട്ടേഷൻ : ബാങ്ക് ഉദ്യോകസ്ഥ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 13 August 2021

ഭർത്താവിന്റെ സുഹൃത്തിനെതിരെ ക്വട്ടേഷൻ : ബാങ്ക് ഉദ്യോകസ്ഥ അറസ്റ്റിൽപരിയാരത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി എന്‍വി സീമയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ മൂന്ന ലക്ഷം രൂപയ്ക്കായിരുന്നു സീമ ക്വട്ടേഷന്‍ നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് നിരന്തരം മദ്യം നല്‍കി തനിക്ക് എതിരാക്കി പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം. ഇവരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ ആക്രമണത്തില്‍ പരിയാരം സ്വദേശി സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു.
ആക്രമണം നടത്തിയ ആളുകള്‍ പൊലീസ് പിടിയിലായതോടെയാണ് അയല്‍ക്കാനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് മനസിലായത്. സീമ ഭര്‍ത്താവുമായി കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭ‍ര്‍ത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവര്‍ പൊലീസിന്റെ പിടിയെങ്കിലും സീമ ഒളിവില്‍ ആയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog