കുട്ടികൾക്കായി ടാലെന്റ് ഷോ സംഘടിപ്പിക്കുന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

കുട്ടികൾക്കായി ടാലെന്റ് ഷോ സംഘടിപ്പിക്കുന്നു.സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്  ഡെവലപ്പ്മെന്റ് കൗൺസിലും ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളും (പോത്തൻകോട്, തിരുവനന്തപുരം ) ചേർന്ന് പ്രീ പ്രൈമറി കുട്ടികൾക്ക് ടാലെന്റ്റ് ഷോ സംഘടിപ്പിക്കുന്നു. കുട്ടികളുടെ കഴിവ് തെളിയിക്കുന്ന കഥ പറയൽ, ചിത്ര രചന, പാചകം, മോണോആക്ട്, മിമിക്രി, ഡാൻസ്, പാട്ടുകൾ തുടങ്ങിയ ഏത് വിഭാഗത്തിനും പങ്കെടുക്കാം. ഓഗസ്റ്റ് 14 രാത്രി 7 മണിക്ക് സൂം മീറ്റിലാണ് പരിപാടി നടത്തുക.കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടകർ പറഞ്ഞു. താല്പര്യമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9288026156
https://ncdconline.org

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog