ചെറുപുഴ: മലയോര ഹൈവേയിലെ മഞ്ഞക്കാട് കല്ലങ്കോട് നിയന്ത്രണം വിട്ട ബസ് മൺതിട്ടയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്. ഇരിട്ടിയില്‍ നിന്നും ചെറുപുഴ വഴി പാണത്തൂരേക്ക് പോകുന്ന മന്നാടിയേല് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കല്ലങ്കോട് ഇറക്കത്തിൽ വച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടപെട്ടത്. ബസ് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ ചെറുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു