സ്വാതന്ത്ര്യ ദിനാഘോഷവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 15 August 2021

സ്വാതന്ത്ര്യ ദിനാഘോഷവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു

SDPi യുടെ നേതൃത്വത്തിൽ നടുവനാട് മേഖലയിൽ നിടിയാഞ്ഞിരം , നടുവനാട് , ഇരുപത്തി ഒന്നാം മൈൽ  എന്നീ പ്രദേശങ്ങളിൽ സ്വാതന്ത്യ ദിനാഘോഷവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു . നടുവനാട് ബ്രാഞ്ച് പ്രസിഡന്റ് എം കെ സൈഫുദ്ധീൻ , ഇരുപത്തി ഒന്നാം മൈൽ വാർഡ് കൗൺസിലർ പി സീനത് , നിടിയാഞ്ഞിരം എം നവാസ് എന്നിവർ പതാക ഉയർത്തി ..
SDPI ഇരിട്ടി മുൻസിപ്പൽ പ്രസിഡന്റ് അഷ്‌റഫ്‌ പി എം സ്വാതന്ത്യ ദിന സന്ദേശം നൽകി . ഞങ്ങളുടെ പൂർവീകർ   രക്തവും ജീവനും നൽകി നേടിയെടുത്ത സ്വാതന്ത്യത്തെ ജീവൻ നൽകി സംരക്ഷിക്കാനും ആ സ്വാതന്ത്യത്തെ ഇല്ലാഴ്മ ചെയ്യാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് ശ്രമങ്ങളെ പ്രതിരോധിക്കാനും  അദ്വേഹം ആഹ്വാനം ചെയ്തു   . ഇരിട്ടി മുൻസിപ്പൽ കൗൺസിലർ പി സീനത്  ആശംസ പറഞ്ഞു    

ആഘോഷ പരിപാടികളുടെ ഭാഗമായി നിടിയാഞ്ഞിരം ബ്രാഞ്ചിനു കീഴിൽ കോവിഡ് മഹാമാരിയിൽ  സ്തുതിയർഹമായ  സേനവം നടത്തിയ ജലീൽ സി യെ SDPi മുൻസിപ്പൽ പ്രസിഡന്റ് അഷ്‌റഫ്‌ പി എം മൊമെന്റോ നൽകി ആദരിച്ചു  കുട്ടികൾക്ക് ബോൾ ,ജൈസി എന്നിവ റാഷിദ്‌ സി , ജുനൈദ് സി എന്നിവർ വിതരണം ചെയ്തു   


റസാഖ് എ കെ , ശിഹാബ് എം കെ സൈഫുദ്ധീൻ എം കെ, അഷ്‌റഫ്‌ പി കെ ,റിയാസ് കെ പി , മുസമ്മിൽ പി എം എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog