അര്‍ജുന്‍ ആയങ്കിയുടെ സൃഹത്ത് റമീസ് അപകടത്തില്‍ മരിച്ച സംഭവം: കാര്‍ ഓടിച്ചിരുന്നയാളും മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 August 2021

അര്‍ജുന്‍ ആയങ്കിയുടെ സൃഹത്ത് റമീസ് അപകടത്തില്‍ മരിച്ച സംഭവം: കാര്‍ ഓടിച്ചിരുന്നയാളും മരിച്ചു


റമീസിന്റെ മരണത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിക്കുകയായിരുന്നു.


കണ്ണുര്‍: രാമനാട്ടുകര അപകടത്തിനിടയാക്കി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തും കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നയാളുമായ റമീസ് വാഹനാപകടത്തില്‍ മരിച്ചതിനു പിന്നാലെ അപകടത്തിപെട്ട കാറ് ഓടിച്ചിരുന്നയാളും മരിച്ചു. അശ്വിന്‍ എന്നയാളാണ് മരിച്ചത്. ഇന്നലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരണമടയുകയായിരുന്നു. ആന്തരിക രക്തസ്രവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

അര്‍ജുന്‍ ആയങ്കില്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കു ശേഷമാണ് റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിച്ചുകയറി മരണം സംഭവിച്ചത്. റമീസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അപകടം. അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക് ആയിരുന്നു റമീസ് ഓടിച്ചിരുന്നത്.

അപകടത്തിനു ശേഷം അശ്വിന്‍ ചികിത്സ തേടിയിരുന്നില്ല. അപകട ദിവസം രാത്രി ഡോക്ടറെ കണ്ട് കുടുംബം മടങ്ങുന്നതിനിടെയാണ് അപകടം. ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് അശ്വിനെന്നും മരണത്തില്‍ പരാതിയില്ലെന്നും വീട്ടുകാര്‍ പറയുന്നൂ.

റമീസിന്റെ മരണത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിക്കുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog