രോഗി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു; ആംബുലൻസ് മറിഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 23 August 2021

രോഗി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു; ആംബുലൻസ് മറിഞ്ഞു


             

മാറനല്ലൂർ: രോഗി ഡ്രൈവറുടെ കഴുത്തിനു പിടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞു. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ അണപ്പാടിനു സമീപമായിരുന്നു സംഭവം.

വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണമെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ആംബുലൻസ് ‍ഡ്രൈവർ പറഞ്ഞു

അപകടത്തിൽ കാലിനു പരിക്കേറ്റ യുവാവ് മലയിൽകീഴ് താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് കുഴിവിളയിലെ വീട്ടിലേക്കു പോകാനായി ഒറ്റയ്ക്ക് ആംബുലൻസിൽ കയറിയത്. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ പുരയിടത്തിലേക്കു മറിയുകയായിരുന്നു.

വേഗം കുറവായിരുന്നതിനാൽ വലിയ അപകടമുണ്ടായില്ല. തുടർന്ന് നാട്ടുകാരെത്തി ആംബുലൻസ് പൊക്കിമാറ്റിയപ്പോഴേക്കും ആംബുലൻസിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog